We take a bottom-line approach to each project. Our clients consistently see increased traffic, enhanced brand loyalty and new leads thanks to our work.
ഷീറോ 2024
.........................
ഹോസുർ രൂപത എസ് എം വൈ എം ഏപ്രിൽ 14ാം തീയതി മുഖപേർ ഹോളി ക്രോസ് സീറോ മലബാർ ദേവാലയത്തിൽ വനിതകൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ഷീറോ 2024 ന്റെ ലോഗോ പ്രദർശനം രൂപത അധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിറമ്പിൽ പെരുമ്പൂർ സെൻറ് ജോസഫ് സീറോ മലബാർ ദേവാലയത്തിൽ വെച്ച് നിർവഹിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ പെരമ്പൂർ ഫൊറോന വികാരി മോൺ. ബിനോയ് പൊഴോലി പറമ്പിൽ, എസ് എം വൈ എം ഡയറക്ടർ ഫാ.മിൽട്ടൺ തട്ടിൽ കുരുവിള, അസിസ്റ്റൻറ് ഡയറക്ടർ ഫാ. എബിൻ പൈനാടത്ത്, സോണൽ ഡയറക്ടേഴ്സ് ഫാ. നിവിൻ കൊല്ലംപറമ്പിൽ, ഫാദർ ലിജോൺ ബ്രഹ്മകുളം പങ്കെടുത്തു. എസ്. ഐം. വൈ. ഐം. പ്രസിഡണ്ട് ലെസ്‌ലി
ചക്കാത്ര, വൈസ് പ്രസിഡണ്ട് സുബിൻ സാബു,സെക്രട്ടറി റോസല്ല ജോയ്,മോണിയ വർഗീസ്, ട്രെഷറർ അനൂപ്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ എൽസ ബൈജു, സ്റ്റെലോൺ, മാർക്ക് എന്നിവരും പ്രോഗ്രാം കോഡിനേറ്റേഴ്സ് ആയ ആശ ആൻറണി,ടീന ജോർജ്,ജെസ്ന, എന്നിവരുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.