Diocese of Hosur St. Thomas Pastoral Centre 16, Ayanavaram Road, Ayanavaram Chennai - 600 023 Tamil Nadu, India

Aug
8

ഹോസൂർ സെന്റ് ആന്റണീസ് കത്തീഡ്രൽ ഇടവകയുടെ വികാരിയായി ഫാ. നെവിൻ ആട്ടോക്കാരൻ ചുമതലയേറ്റു

ഹോസൂർ: ഹോസൂർ രൂപതയുടെ ആസ്ഥാനമായ സെന്റ് ആന്റണീസ് കത്തീഡ്രൽ ഇടവകയുടെ വികാരിയായി ഫാ. നെവിൻ ആട്ടോക്കാരൻ ചുമതലയേറ്റു. 

അജപാലന രംഗത്ത് വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ചിട്ടുള്ള ഫാ. നെവിൻ ആട്ടോക്കാരൻ ഇരിഞ്ഞാലക്കുട രൂപതയുടെ ചാൻസലറായി സേവനം ചെയ്തിട്ടുണ്ട്. രൂപതാ ഭരണരംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും നേതൃത്വപാടവവും ശ്രദ്ധേയമാണ്.

Pastoral Management-ൽ Masters ബിരുദവും റോമിലെ Lateran University-യിലെ Pope John Paul Institute-ൽ നിന്ന് STD ബിരുദവും നേടിയിട്ടുള്ള ഫാ. നെവിൻ ആട്ടോക്കാരൻ അജപാലനം, സഭാ ഭരണരംഗം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ സേവനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ മുൻകാല ശുശ്രൂഷകളിൽ പ്രത്യേകം എടുത്തുപറയേണ്ടത് St. Xavier’s Church-ന്റെയും നിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹം വഹിച്ച പ്രധാന പങ്കാണ്. 

അതേസമയം, മോൺസിഞ്ഞോർ സിബിൻ കോട്ടക്കൽ ഹോസൂർ രൂപതയുടെ വികാരി ജനറലായി തുടരും. അദ്ദേഹം അയനാവരം സെന്റ് തോമസ് ഇടവകയുടെ ചുമതലയും ഏറ്റെടുക്കും.

ഫാ. നെവിൻ ആട്ടോക്കാരൻ സെന്റ് ആന്റണീസ് കത്തീഡ്രൽ ഇടവകയുടെ വികാരിയായി ചുമതലയേറ്റതോടെ, വിശ്വാസജീവിതത്തിന്റെ വളർച്ചയ്ക്കും കുടുംബ-യുവജന-കുട്ടികളുടെ അജപാലന പ്രവർത്തനങ്ങൾക്കും മതബോധനത്തിനും സാമൂഹിക സേവനങ്ങൾക്കും കൂടുതൽ ഊർജം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇടവക സമൂഹം.

സെന്റ് ആന്റണീസ് കത്തീഡ്രൽ ഇടവകയുടെ വികാരിയായി ചുമതലയേറ്റ ഫാ. നെവിൻ ആട്ടോക്കാരന് ഹൃദയം നിറഞ്ഞ സ്വാഗതവും പുതിയ ശുശ്രൂഷയ്ക്ക് പ്രാർത്ഥനാശംസകളും.

പുതിയ ഉത്തരവാദിത്വം, പുതിയ ശുശ്രൂഷ, ഹോസൂർ കത്തീഡ്രൽ ഇടവകയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രാർത്ഥനാപൂർവ്വമായ ആശംസകൾ

Social Media Links

For More Info Contact Us

Contact

Address:

Phone Number :

Contact Us