Diocese of Hosur St. Thomas Pastoral Centre 16, Ayanavaram Road, Ayanavaram Chennai - 600 023 Tamil Nadu, India

Sep
29

സമൂഹത്തിന്റെയും സമുഹത്തിന്റെ വളർച്ചയ്ക്കായി മുന്നേറണം: മാർ ജോബി പൊഴോലിപറമ്പിൽ

ചെന്നൈ: സാമൂഹിക ശാക്തീകരണത്തിനും സമൂഹത്തിന്റെ സമഗ്ര വളർച്ചയ്ക്കുമായി ഒരുമയോടെ മുന്നോട്ട് പോകണമെന്ന് മാർ ജോബി പൊഴോലിപറമ്പിൽ ആഹ്വാനം ചെയ്തു. ചെന്നൈയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും അൽമായരും ഉൾപ്പെടെ പങ്കെടുത്ത പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ മേഖലകളിൽ സമൂഹത്തിന്റെ സാന്നിധ്യവും പ്രവർത്തനങ്ങളും കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച് യുവജനങ്ങളെ സമൂഹത്തിന്റെ വളർച്ചയിൽ സജീവമായി പങ്കാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹിക പ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകണമെന്നും, സമൂഹത്തിലെ എല്ലാവരെയും ഒരുമിച്ച് ചേർത്ത് പ്രവർത്തിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയിൽ ഫാ. ജെയിസ് കൊക്കാവയലിൽ വിഷയാവതരണം നടത്തി. വിവിധ ഇടവകകളിൽ നിന്നുള്ള വൈദികരും സന്യസ്തരും പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.

Social Media Links

For More Info Contact Us

Contact

Address:

Phone Number :

Contact Us