വിശുദ്ധ തോമാശ്ലീഹയുടെ വിശ്വാസസാക്ഷ്യം ഇന്നും സഭയ്ക്ക് പ്രചോദനം: ആർച്ച് ബിഷപ്പ് മാർ ജോർജ് അന്തോണിസാമി
ചെന്നൈ: ഹൊസൂർ രൂപതയുടെ സെന്റ് തോമസ് മൈലാപ്പൂർ ഇടവകയുടെ നേതൃത്വത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിനിർഭരമായ തിരുക്കർമ്മങ്ങളോടും ആത്മീയ പരിപാടികളോടും കൂടി സാഘോഷമായി ആഘോഷിച്ചു. മോൺ. സിബിൻ കോട്ടയ്ക്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹൊസൂർ രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ ആമുഖപ്രഭാഷണം നടത്തി. വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസപാരമ്പര്യവും സഭയുടെ ദൗത്യവും ,“എന്റെ കർത്താവേ, ഞാൻ നിനക്ക് സ്വന്തം; എന്റെ ദൈവമേ, നീ എനിക്ക് സ്വന്തം.” അദ്ദേഹം അനുസ്മരിച്ചു . തുടർന്ന് തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ ദിവ്യബലിയിൽ വചനസന്ദേശം നൽകി. “ഒറ്റയ്ക്കല്ല, കൂട്ടായ്മയിലാണ് നമ്മുടെ ശക്തി” എന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു. വിശുദ്ധ തോമാശ്ലീഹയുടെ ജീവിതം സംശയത്തിൽ നിന്ന് അചഞ്ചലമായ വിശ്വാസത്തിലേക്കും അവിടെ നിന്ന് ലോകത്തെ പ്രകാശിപ്പിച്ച മിഷനറി ദൗത്യത്തിലേക്കും നയിച്ച പരിവർത്തനത്തിന്റെ ഉജ്ജ്വല മാതൃകയാണെന്ന് മദ്രാസ്–മൈലാപ്പൂർ അതിരൂപതാധ്യക്ഷൻ മാർ ജോർജ് അന്തോണിസാമി പറഞ്ഞു. ചെന്നൈ സാന്തോം കത്തീഡ്രൽ ബസിലിക്കയിൽ നടന്ന തിരുനാൾ ആഘോഷത്തിൽ അദ്ദേഹത്തിന്റെ സന്ദേശം വികാരി ജനറൽ മോൺ. ജി. ജെ. അന്തോണിസാമി വായിച്ചു. ദുക്റാന തിരുനാൾ ആഘോഷങ്ങൾക്ക് സെന്റ് തോമസ് സീറോ-മലബാർ കത്തോലിക്കാ ദേവാലയത്തിന്റെ വികാരി ഫാ. ബിനോജ് തെക്കേക്കര നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ പ്രോട്ടോസിഞ്ചെല്ലോ മോൺ വർഗീസ് പെരപ്പാടൻ, മോൺ. ജിജോ തുണ്ടത്തിൽ ,രൂപതാ ചാൻസലർ ഫാ. ഷെബിൻ ചാഴൂർ , രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോസഫ് രാജ്, ബിഷപ്പിന്റെ സെക്രട്ടറി ഫാ. ടോൾമിൻ എന്നിവർ സഹകാർമികരായിരുന്നു. പാസ്റ്ററൽ സെക്രട്ടറി ഫാ. ലെസ്ലിൻ ചെറുപറമ്പിൽ, ജേക്കബ് ചക്കാത്ര ജനറൽ കൺവീനർ:ശ്രീ. ടോമി ജോസഫ ്ജോയിന്റ് കൺവീനർ:ശ്രീ. സാബു കെ. പൗലോസ്
ഫിനാൻസ് കൺവീനർമാർ:ശ്രീ. ജോസ് കെ. വർഗീസ്,ശ്രീ. മനു പി. ജേക്കബ്
ലിറ്റർജി കൺവീനർ:
ശ്രീമതി സിനി സെബാസ്റ്റ്യൻ
ഭക്ഷണ കമ്മിറ്റി കൺവീനർ:
ശ്രീ. റോയ് മാത്യു
പരസ്യ കമ്മിറ്റി കൺവീനർ:
ശ്രീ. അരുണ്‍
പ്രചാരണ കമ്മിറ്റി കൺവീനർ:
ശ്രീ. റെൻജു ജോസഫ്
അലങ്കാര കമ്മിറ്റി കൺവീനർ:
ശ്രീ. സെബാസ്റ്റ്യൻ
സ്വീകരണ കമ്മിറ്റി കൺവീനർമാർ:ശ്രീ. തോമസ് പി. ടി.,ശ്രീമതി സോണിയ ജോസഫ്
വോളണ്ടിയർ കമ്മിറ്റി കൺവീനർ:
ശ്രീ. ജോളി ജോസഫ്,ലിറ്റർജി വോളണ്ടിയർ കൺവീനർ:ശ്രീ. ജോബിൻസ്,
കൂപ്പൺ (യൂത്ത്) ചുമതല:ശ്രീമതി അബിയ സാറാ തോമസ്, ഹൊസൂർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുള്ള വൈദികർ, വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. ഏകദേശം 1,500-ഓളം വിശ്വാസികൾ ദുക്റാന തിരുനാൾ ആഘോഷങ്ങളിൽ പങ്കാളികളായി.